Friday, September 28, 2007

കായശക്തി

'രാമാ,നീയിത്‌ കാണുകയിണ്ടായോ.'

'എന്താ താമ്പ്രാ.'

'യീ പത്രേ.ഇതിലെ ഒരു വാര്‍ത്ത നീ കാണുകയിണ്ടായോ എന്നാ ചോദ്യം.'

'ഇല്ലല്ലോ തമ്പ്രാ.'

'ഹയ്‌,നോമതങ്ങ്‌ മറന്നു.നിനക്ക്‌ വായിക്കാന്‍ അറിയില്ല്യായെന്ന കാര്യം നോം ഓര്‍ത്തില്ല്യാ.'

'എന്താ വാര്‍ത്ത തമ്പ്രാ.'

'നമ്മുടെ സോണിയേടെ കൊച്ചന്‍ സിക്രട്ടറി ആയീന്ന്.ആയീതല്ല്യാ.ആ മൊട്ട വിരിയാത്ത ചെക്കനെ പിടിച്ചങ്ങട്‌ ആക്കീതാ ആ ആത്തേരമ്മ.'

'അത്‌ നല്ലതല്ലേ തമ്പ്രാ.'

'പിന്നേ,വളരെ നല്ലതാ.കഴിഞ്ഞ വോട്ട്‌ കുത്തിമറിക്കലില്‍ ഉത്തരദേശത്തിന്റെ ചുമതല ആ ചെക്കനല്ലായിരുന്നോ.എന്നിട്ടെന്തായിന്ന് രാമന്‌ വല്ല നിശ്ചയോണ്ടോ.'

'എന്തായി തമ്പ്രാ.'

'ഉത്തരദേശം അങ്ങട്‌ മൊത്തം ആനപ്പൊറത്ത്‌ വന്ന മഹതി വിഴുങ്ങി.'

'ഹോ,ഗാന്ധികുടുംബത്തിന്‌ ഇങ്ങനെ ഒരു ഗതികേട്‌ വന്നല്ലോ.'

'ഭ്‌ഫാ ഏഭ്യാ,ഗാന്ധ്യാ.തലക്ക്യിട്ട്‌ ഒരു ഞൊട്ട്‌ അങ്ങട്‌ തരും ഞാന്‍.ടാ ശപ്പാ,ഗണ്ടികള്‍ എങ്ങന്യാ ഗാന്ധ്യാവണത്‌.'

'ഗണ്ടികളോ.'

'പിന്നല്ല്യേ.മദാമ്മേടേ അമ്മായിപ്പന്‍ ഗണ്ടിയല്ല്യേ.ഫിറോസ്‌ ഗണ്ടി.അതങ്ങട്‌ ഒതുക്കത്തില്‍ ഗാന്ധിയാക്കീതല്ല്യേ ഇവറ്റ.'

'ശ്ശെന്റെ ശിവനേ.'

'ഈ കാണ്‍ഗ്രസ്സുകാരടെ ഒരു കാര്യാ കഷ്ടം.പണ്ടാരോ പറഞ്ഞ മാതിരി, നെഹ്രു കുടുമ്പത്തിലെ പേറ്‌ നിന്നങ്ങട്‌ പോവാച്ചാല്‍ ഈ കാണ്‍ഗ്രസ്സ്‌ അങ്ങട്‌ പൂട്ടും.തമ്മിലടിച്ച്‌ ചാവും അവറ്റ.പക്ഷേ അടുത്തോരു തലമുറ വരെ പ്രശ്നമില്യാ.എന്താന്നു വച്ചാ,പ്രിയങ്ക പെറ്റു.അല്ലാച്ചാല്‍ രാഹുലന്‍ തന്റെ കായശക്തി തെളിയിക്കണത്‌ വരെ കാണ്‍ഗ്രസ്സുകാര്‍ക്ക്‌ ആധ്യായിരിക്കും.'

'എന്നാ ഞാനങ്ങട്‌ പൊയ്ക്കോട്ടെ തമ്പ്രാ.തെക്കേപ്പാടം കിളച്ചോണ്ടിരിക്കാണ്‌ ഞാന്‍.'

'ഉവ്വോ,എന്നാ അങ്ങട്‌ പൊയ്ക്കോളൂ.നോമും പുവ്വായി.നമ്മുടെ കായശക്തിക്കും വല്ല അനക്കോം തട്ടീട്ടുണ്ടോയെന്ന് നോമും ഒന്നങ്ങട്‌ നോക്കട്ടെ.
ഉണീരിക്കുട്ടീ,നീ അകത്തില്ല്യേ,നോം അങ്ങട്‌ വരുകായി.'

11 comments:

നമ്പൂരി said...

കാണ്‍ഗ്രസ്സ്‌ രക്ഷപെട്ടു

മൂര്‍ത്തി said...

വെണ്‍‌മണിത്തം(ത്വം വേണ്ടോര്‍ക്ക് അതാവാം)വെണ്‍‌മണിത്തം...

ഏതാ ഇല്ലം? :)

Unknown said...

Nehru dynasty-യില്‍ ചാവുന്നവരെ ഇനിയെങ്കിലും mummify ചെയ്തു് പിരമിഡുകള്‍ക്കുള്ളില്‍ സൂക്ഷിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവണം. ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ ഒരു "മമ്മി"? ഭാവിയില്‍ "ഗണ്‍‌ടി" കുടുംബത്തിന്റെ "കായശക്തി" നഷ്ടപ്പെടുമോ, നപുംസകങ്ങളാവുമോ എന്നൊക്കെ ആരറിഞ്ഞു?

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌...
അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

ആവൂ.... രാഷ്ട്രീയാണല്ല്യേ...
നമുക്ക് നല്ല നിശ്ചയില്ല്യാത്ത ഒരു സംഭവാത്...ന്നുച്ചാലും വായിച്ചിരിക്കണൂ... നന്നായിരിക്കണുംണ്ടേ....
ന്നാ നോമും അങ്ങട്ട് പോവാ... വരാം
:)

വേണു venu said...

ആവോളം വെണ്മണിത്തമുണ്ടല്ലോ സേവാ മഠം തിരുമേനീ.:)

Mr. K# said...

നമ്പൂരി കലക്കീട്ടുണ്ട് :-)

Sethunath UN said...

ഭേഷ്!
ച്ചാല്‍.. ദ് പോലൊന്ന് അട്ത്തകാലത്ത്ന്നും ണ്ടായിട്ടില്യ.
അ‌മ‌ര്‍ന്നൂട്ടോ! :)

Anonymous said...

നെഹ്രു കുടുംബത്തില്‍ പ്രസവം നിന്നാല്‍ ഇന്ത്യ ഭരിക്കാന്‍ ആളില്ലാണ്ടാവില്ലേ. നമ്പൂരി പറഞ്ഞത് ശരിയാണ്. “കായ ശക്തി” നഷ്ടപ്പെടാണ്ടിരിക്കട്ടെ.

ശ്രീ said...

ഹയ്!സഹയാത്രികന്‍‌ പറഞ്ഞതു പോലെ, നോമും ഈ രാഷ്ട്രീയം അത്രയ്ക്ക് താല്പര്യത്തോടെ കാണുന്ന ഒന്നല്ല. ന്നാലും വന്ന സ്ഥിതിക്ക് വായിച്ചൂ.
:)

കുറുമാന്‍ said...

നമ്പൂരിശ്ശോ......സേവ മഠത്തില്‍ മാത്രമാണോ അതോ ???