Monday, October 1, 2007

നായകര്‍

'രാമാ,ദാ പിന്നേമാ മഞ്ഞക്കാര്‍ കൊച്ചീല്‍.നീയത്‌ അറിഞ്ഞില്യാന്നുണ്ടോ.'

'ആര്‌ തമ്പ്രാ,വെള്ളാപ്പള്ളീം കൂട്ടരുമാണോ.'

'ശുംഭാ,ഭാരതോം ആസ്ത്രേല്യേം കൂട്യുള്ള ഒറ്റദിന പോട്ടീടെ കാര്യാ നോം ഉദ്ദേശിച്ചേ.'

'നമ്മുടെ ശാന്തന്‍ ചെക്കന്‍ ഇല്ലേ തമ്പ്രാ.'

'പിന്നെ ഇല്ല്യാതെ.അയാളെ നോട്ടപ്പുള്ളിയാക്കീത്രേ മഞ്ഞക്കാരടെ തലവന്‍.'

'എങ്കില്‍ ആ ചെക്കന്റെ വായിലിരിക്കണ തെറീം അയാള്‌ കേക്കും.ഒരു തരം മിശിറാ ആ ചെക്കന്‍.'

'ഇരുപതേ ഇരുപതില്‍ നമ്മുടെ ദേശം ജയിച്ചത്‌ അത്ര വല്യ കാര്യോന്നുമല്ല്യാന്നാണ്‌ മഞ്ഞക്കാരടെ നായകന്‍ പറ്യണേ.'

'അതെന്താ തമ്പ്രാ.'

'ഒന്നൂല്യാടാ.ചുമ്മാ നാവു കൊണ്ടുള്ള കളി.ശരിക്കൂള്ള കളിക്ക്‌ മുന്‍പേ നാവാലുള്ളോരു കളി ഒരു രസാത്രേ വെള്ളക്കാര്‍ക്ക്‌.'

'നമ്മുടെ നായകന്‍ തിരിച്ചൊന്നും പറഞ്ഞില്ലേ.'

'കളി മൈതാനത്ത്‌.അല്ല്യാതെ മൈക്കിന്റെ മുന്‍പിലല്ല്യായെന്ന് പറഞ്ഞൂ ആ ജാര്‍ക്കണ്ടിലെ ചെക്കന്‍.'

'കുറച്ച്‌ കൂടി പറയാരുന്നൂ.'

'ഉം ശര്യാ.ഉരുപായം ഇണ്ടാര്‍ന്നൂ.'

'എന്ത്‌ ഉപായം തമ്പ്രാ.'

'അടുത്ത പരമ്പര മുതല്‍ ഭാരതത്തിന്‌ രണ്ട്‌ നായകന്മാരെ അങ്ങട്‌ നിശ്ചയിക്ക്യാ.ഒരാള്‍ കളത്തിലും മറ്റേയാള്‍ കളത്തിന്‌ പുറത്തും.

'മനസ്സിലായില്ല തമ്പ്രാ.'

'ടാ വിഡീ,ജാര്‍ക്കണ്ട്‌ ചെക്കന്‍ കളിക്കളത്തില്‍ അങ്ങട്‌ നയിക്കും.പുറത്തുള്ള വാക്‌ പയറ്റില്‍
വേറാള്‍ നയിക്കും.'

'പുറത്തേക്ക്‌ പറ്റിയത്‌ ആരാ തമ്പ്രാ.'

'സംശ്യോണ്ടോ.നമ്മുടെ കേരളത്തീന്നുള്ള ഏതേലും നേതാവായിരിക്ക്യും നയിക്ക്യാ.പത്രസമ്മേളനത്തില്‍ അവറ്റേ വെട്ടാന്‍ വേറാരുണ്ട്‌ ഈ ഭൂമുഖത്ത്‌.'

'ശര്യാ തമ്പ്രാ.പോടാ നാറീ,പോഴാ,നായേ എന്നൊക്കെ മറുപടി കൊടുത്താല്‍ മഞ്ഞക്കാരടെ നായകനല്ലാ അമേരിക്കേടെ നായകന്‍ വരെ ഒതുങ്ങും.'

'ഭേഷ്‌,നിനക്കങ്ങട്‌ കാര്യങ്ങള്‍ മനസ്ലായിത്തൊടങ്ങി.'

14 comments:

നമ്പൂരി said...

മഞ്ഞക്കാരെ എതിര്‍ക്കാന്‍

അനിലൻ said...

'ഒന്നൂല്യാടാ.ചുമ്മാ നാവു കൊണ്ടുള്ള കളി.ശരിക്കൂള്ള കളിക്ക്‌ മുന്‍പേ നാവാലുള്ളോരു കളി ഒരു രസാത്രേ വെള്ളക്കാര്‍ക്ക്‌.'


ഭേഷ്!

ശ്രീ said...

:)

കുഞ്ഞന്‍ said...

മഞ്ഞക്കാരെ എതിര്‍ക്കാന്‍ ‘സഹകരണം’ ധാരാളം, പിന്നെ കളിക്കളത്തില്‍ വേറെ നായകന്‍ വേണ്ടാ..

സഹയാത്രികന്‍ said...

:)

Unknown said...

അങ്ങനെയാച്ചാല്‍ അങ്ങനെ തന്ന്യാ. നന്നായി.

Anonymous said...

ഹയ്, കാര്യങ്ങളൊക്കെ മനസ്സിലായ് വര്ണ്ണ്ട്.. ആരു എന്തു പറഞ്ഞാലും നമുക്ക് ജയിക്കണം. അത്രന്നെ.

Mr. K# said...

'എങ്കില്‍ ആ ചെക്കന്റെ വായിലിരിക്കണ തെറീം അയാള്‌ കേക്കും.ഒരു തരം മിശിറാ ആ ചെക്കന്‍.'

:-)

മൂര്‍ത്തി said...

ക്രിക്കറ്റാണേലും ആ വെണ്മണിശ്ശീലം പോണില്യ അല്ലേ തിരുമേനീ...

ശാന്തന്‍ ഒരു കലക്ക് കലക്കുംന്നാ പറേണേ..അഞ്ചാത്രേ ലക്ഷ്യം...

Sethunath UN said...

മുഷിയില്ല. ന‌മ്പൂരി ഒട്ടും മുഷിയില്ല

സജീവ് കടവനാട് said...

അനിലേട്ടാ ആ ദ്വയാര്‍ത്ഥപ്രയോഗം മാ‍ത്രേ കണ്ണില്‍ പെട്ടുള്ളൂ അല്ലേ..

Sanal Kumar Sasidharan said...

:)
innale jeevantvyil undayirunnu
naavin thumpaththe asree

Murali K Menon said...

നേരമ്പോക്കൊക്കെ അസ്സലാവുന്നുണ്ട്. ഞാന്‍ രണ്ടുമൂന്നു ദിവസായി കമന്റെഴുതാന്‍ ശ്രമിക്കുമ്പോള്‍ നടക്കാറില്ല. എന്നെ എടുത്ത് ദൂരെ എറിയും. ന്താ, അലോഹ്യംന്ന് ഒരു പിടുത്തോം കിട്ടില്യ. ഇന്ന് ദാ ഒരു കൊഴപ്പോം ല്യ... നമ്പൂരീന്ന് പേരു കണ്ടപ്പോ തന്നെ മലയാളം ഗസ്റ്റ്ബുക്കിന്റെ ഓര്‍മ്മ വന്നു. എന്നാ പിന്നെ വായിച്ചട്ട് തന്നെ കാര്യംന്ന് കരുതി വര്വേ... ഭാവുകങ്ങളോടെ,

Unknown said...

വേറാൾ എന്നാൽ എന്താണ്