Thursday, October 4, 2007

കടത്തിവെട്ടല്‍

'രാമാ,നീയിത്‌ കേട്ടില്ല്യേ.'

'എന്താ തമ്പ്രാ.'

'പുത്യ സര്‍വേ പ്രകാരം ഭാരത ദേശം അടുത്ത്‌ തന്നെയങ്ങട്‌ ചീനനെ കടത്തിവെട്ടൂന്നാ പറ്യണേ.'

'വെട്ടട്ടെ തമ്പ്രാ.അവനിട്ടൊരു വെട്ട്‌ കൊടുക്കണോന്ന് എനിക്ക്‌ പണ്ടേ തോന്നീതാ.ബായി ബായി കളിച്ച്‌ അവന്‍ നമുക്കിട്ട്‌ പണിതപ്പഴേ ഞാനൊന്ന് ഓങ്ങി വച്ചതാ.'

'ഏഭ്യാ.ചീനനെ വെട്ടാന്‍ അങ്ങട്‌ ചെന്നേച്ച്യാലും മതി.അവന്‍ കത്തിക്കും.നോം പറഞ്ഞതേ ജനങ്ങടെ പെരുപ്പത്തില്‍ ഭാരതം ചീനനെ വെട്ടൂന്നാ.'

'നാമൊന്ന് നമുക്കൊന്ന് എന്നല്ലേ തമ്പ്രാ.പിന്നെങ്ങനാ പെരുക്കണേ.'

'ഹയ്‌,അതൊക്കെയങ്ങട്‌ താളത്തില്‍ ചൊല്ലാന്‍ കൊള്ളാം.ഇത്‌ ചൊല്യ നിനക്കെത്ര്യാ സന്താനപ്പട.'

'അത്‌ പിന്നെ തമ്പ്രാ,രാത്രിയായാല്‍ എന്ത്‌ ചൊല്ലലും മുദ്രാവാക്യോം തമ്പ്രാ.എല്ലാം എടുപിടീന്നായിരിക്കും.'

'ഏഭ്യന്‍,വഷളന്‍.നിന്ന്യേക്കെ മാത്രം പറഞ്ഞിട്ട്‌ കാര്യായില്ല്യല്ലോ..നാട്‌ ഭരിക്കണോര്‍ക്ക്‌ തന്നെ പത്തും പന്ത്രണ്ടുമാ.'

'അതാര്‍ക്ക്‌ തമ്പ്രാ.'

'ഭാരതദേശം മൊത്തമങ്ങട്‌ എടുത്ത്‌ നോക്ക്യാ,ബീഹാരദേശാ കേമം.ജനിച്ചോടനേ കാക്ക കൊണ്ടൊണതിലും അവറ്റ തന്ന്യാ കേമം.എന്നാച്ചാലും ഒരു വീട്ടിലങ്ങട്‌ പത്തും പന്ത്രണ്ടും ഇണ്ടാവേം ചെയ്യും.'

'ബീഹാരത്തെ നേതാവിനാണോ തമ്പ്രാ എണ്ണിയാല്‍ തീരാത്തത്‌ ഒള്ളത്‌.'

'പിന്നല്ല്യാതെ.നമ്മടെ പൊകവണ്ടി വകുപ്പ്‌ നോക്കണ വിദ്വാന്‍ അവിടുന്നല്ല്യേ വരവ്‌.അവടം അവറ്റ ഒരുക്കാക്കി.പശൂന്‌ കൊടുക്കണ വൈക്കോല്‍ വരെ കട്ടങ്ങട്‌ മുടിച്ചു.കക്കാതിരിക്ക്യണത്‌ എങ്ങന്യാ.പത്തിന്‌ മോളിലല്ല്യേ സന്താനങ്ങളടെ എണ്ണം.എല്ലാറ്റിനും വിഴുങ്ങാന്‍ കൊടുക്കാതിരിക്ക്യാന്‍ പറ്റില്ല്യാല്ലോ.'

'കട്ടുമുടിക്കല്‍ തന്നെയാല്ലേ അവര്‍ക്ക്‌ പണി.'

'ഏയ്‌,അങ്ങനെ ‌പറ്യരുത്‌.
അങ്ങനെ പറഞ്ഞ്‌ അവറ്റേ അങ്ങട്‌ കൊച്ചാക്കരുത്‌.
അവറ്റേടെ പ്രധാന വിനോധം എന്താച്ചാല്‍, ഉണ്ണ്വാ ഒറങ്ങ്വാ ഉണ്ണികളെ ഉണ്ടാക്ക്വാ.
മനസ്ലായോ രാമാ.'

11 comments:

നമ്പൂരി said...

ചീനനെ വെട്ടാന്‍

Unknown said...

ഹൈ ഹൈ... തിരുമേനീ. വഷളത്തം അസാരണ്ട് ട്ടോ ന്നാല്‍. എന്താപ്പൊ ഇവടെ നേരമ്പോക്കിന്റെ കാര്യം മാത്രം ചര്‍ച്ചാന്ന് നിരീക്ക്യായിരുന്നു ഞാന്‍. :)

Ziya said...

തിരുമേനീ...
സന്താനയന്ത്രങ്ങള്‍ക്ക് കണക്കിനു കൊടുത്തൂല്ലൊ ല്യേ?
അവിടുത്തേക്ക് എത്രയാണാവോ
വേളികള്‍, ‘സം’ ബന്ധങ്ങള്‍?
ആ വകയിലെത്രയാണാവോ ഓനിച്ചുണ്ണികള്‍?

ഉപാസന || Upasana said...

kollaam
:)
upaasana

മനോജ് കുമാർ വട്ടക്കാട്ട് said...

ഇന്ത്യ 2025 ആവുമ്പോഴേയ്ക്കും ‘എല്ലാറ്റിനും‘ മുന്‍പിലെത്തുമെന്നല്ലേ പറയുന്നത്!

കുഞ്ഞന്‍ said...

ഒരു കാര്യത്തിനെങ്കിലും നമുക്ക് പസ്റ്റാവേണ്ടെ തമ്രാ‍...

ജ്വാല said...

namboorikkyu brasht kalpikkedeerikkyunu.
enthu thoniyasom angadu ezhuthaa?
njanum oru madathile thanne..
pakshe ithu korey koodi ppoyee tto..

Sethunath UN said...

ഹ‌യ്. അതും ക‌ലക്കീട്ടോ ന‌മ്പൂര്യേ.

Murali K Menon said...

മൂന്നു “ഉ” തന്നെ പ്രശ്നം.
:)

Anonymous said...

കുത്തുകള്‍......
കുറഞ്ഞാലും.....
പുത്തന്‍ ശൈലി നന്നായിരിക്കണൂ തിരുമേനീ....

വേണു venu said...

ക്ഷ പിടിച്ചു സേവാമഠം,
ആ ഏഭ്യന്‍ രാമനോടു് നല്ല പഴുത്ത അടയ്ക്കാ കൊണ്ടു വരാന്‍‍ പറ്യൂ. ഇന്നിവിടുന്നാകട്ടെ താംബൂലം.:)