Tuesday, October 2, 2007

സര്‍ട്ടീറ്റ്‌

'രാമാ,നീയിത്‌ കേട്ടില്ല്യാന്നുണ്ടോ.'

'എന്താ തമ്പ്രാ.'

'നമ്മടെ ജോസപ്പന്‍ വീണ്ടും മന്ത്ര്യാവാനുള്ള സാധ്യത ഇല്യാതില്ല്യാന്ന്.'

'ശരിയാണോ തമ്പ്രാ.ആ തിരുമാലീടെ ഒരു ഭാഗ്യം.'

'ഒരു നിബന്ധന വയ്ക്കാച്ചാല്‍ ഒരു രസോങ്ങട്‌ ആയേനേ.'

'എന്ത്‌ നിബന്ധന തമ്പ്രാ.'

'കൈ രണ്ടുമങ്ങട്‌ പുറകില്‍ കൂച്ചിക്കെട്ടീട്ടേ യാത്ര തരാക്കാവൂ എന്നൊരു നിബന്ധന.'

'എങ്കില്‍ കാലും കെട്ടണം തമ്പ്രാ.'

'ശര്യാ.വല്ലഭനാച്ചാല്‍ കിട്ടണതെന്തും ആയുധം എന്നല്ല്യേ.'

'ആ നീലനിപ്പോ എവിടെയാ തമ്പ്രാ.'

'അറിയില്യാല്ലോ രാമാ.എന്നാച്ചാലും ഒരു കാര്യോങ്ങട്‌ നോം ഉറപ്പിച്ചങ്ങട്‌ പറ്യാ.അദ്യത്തിന്‌ സാധാ ജനങ്ങളെയങ്ങട്‌ നോട്ടില്ല്യാ.ഉദ്യോഗസ്ഥകള്‍ മതി.അതും ഐ.എ.എസ്‌ ധാരിണികളെ.'

'ഐ.പി.എസ്സുകാരേം നോട്ടോണ്ടാര്‍ന്നോ പുള്ളിക്ക്‌.'

'അതിനിമ്മിണ്ണി പുളിക്ക്യും.പഴ്യേ നേതാവല്ല്യേ.അതോണ്ട്‌ കാക്കിക്കാരടെ ഈര്‍ക്കിലി പ്രയോഗങ്ങള്‍ കേട്ടിട്ടുണ്ടാവില്ല്യേ.പിന്നെയാ വഴി പൂവ്വോ.'

'നമ്മടെ കുഞ്ഞാലി സാഹിബ്‌ ഇപ്പോ എന്താ ചെയ്യണേ തമ്പ്രാ.'

'അയാള്‍ക്ക്‌ പറ്റിയ അബദ്ധോല്ല്യേ അബദ്ധം.കൂടിയാലൊരു രണ്ടായിരം ചില്വാനം ചെലവങ്ങട്‌ വരണ നേരമ്പോക്കിന്‌,സാഹിബ്ബിന്റെ എത്ര ചില്ലറ്യാ അങ്ങട്‌ തകര്‍ന്നേ.വീട്‌,കാറ്‌,മാപ്ല അങ്ങന്യങ്ങന്യെ എന്തൊക്കെ ത്യാഗാ സാഹിബ്‌ സഹിച്ചേ ആ നത്തോലിക്ക്‌ വേണ്ടി.'

'തമ്പ്രാനും സൂക്ഷിച്ചോ തമ്പ്രാ.'

'ഉവ്വുവ്വേ,സര്‍ട്ടിറ്റില്ല്യാത്ത ഒരു പങ്കപ്പാടിനും ഞാന്‍ നിക്കില്ല്യാ രാമാ.'

'സര്‍ട്ടിറ്റോ,അതെന്താ തമ്പ്രാ.'

'പ്രായം തെകഞ്ഞൂന്നുള്ള സര്‍ട്ടീറ്റേ.അതങ്ങട്‌ വായിച്ച്‌ ബോധ്യാക്കാതെ ഞാനൊരു നേരമ്പോക്കിനുമില്ല്യാ രാമാ.'

'കള്ള സര്‍ട്ടീറ്റാണെങ്കിലോ തമ്പ്രാ.'

'ശര്യാ.ഇവറ്റേലും വ്യാജനങ്ങട്‌ കാണൂന്ന് ഓര്‍ത്തില്ല്യാ നോം.സമാധാനായിട്ട്‌ ഒരു നേരമ്പോക്കും പറ്റില്ല്യാന്നായല്ലോയെന്റെ ശിവനേ.'

8 comments:

നമ്പൂരി said...

വല്യോരടെ നേരമ്പോക്കുകള്‍

കുഞ്ഞന്‍ said...

ഹഹ...ഇനിയും എന്തെല്ലാം കാണണം...! അമ്മേ രക്ഷതു.

കുറുമാന്‍ said...

നമ്പൂരിശ്ശന്‍ അസ്സലാവ്ണ്ട്ട്ടോ.....

സെര്‍ട്ടീറ്റും ഗംഭീരം........

സമകാലിക സംഭവങ്ങളെ നര്‍മ്മത്തോടെ അവതരിപ്പിക്കുന്നതില്‍ നമ്പൂരി വിജയിക്കുന്നു.

Ziya said...

തിരുമേനീ,
ആ വിതുര ദേശത്ത് സെര്‍ട്ടീല്യാത്ത ക്‍ടാവുമായി നേരമ്പോക്കിന്‍ അന്യോന്യം നടത്തിയ ആ രസികന്‍ ജഗതിയെ അങ്ങ് മറന്നോ ആവോ??

G.MANU said...

haha......kalakki

Murali K Menon said...

അസ്സലായി. ആക്ഷേപഹാസ്യം കൊഴുക്കട്ടെ. ദൈവം സഹായിച്ച് കേരളത്തില്‍ വിഷയദാരിദ്ര്യം ഉണ്ടാവില്ല.

വേണു venu said...

സേവാ മഠത്തിലെ നേരമ്പോക്കുകളൊക്കെ ഇഷ്ടാവുന്നു.:)

Sethunath UN said...

നേരമ്പോക്കു പ‌റഞ്ഞ് ഒര‌ര്ക്കാക്കീലോ...:) കൊല്ലൂ ഇനിയും...